ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ ബിരുദ ദാനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

  • Post category:business / news
  • Reading time:1 min read
You are currently viewing ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ്  ജ്വല്ലറിയുടെ ബിരുദ ദാനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ്ജ്വല്ലറിയുടെ നാലാമത് ബാച്ചിന്‍റെ ബിരുദ ദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.

ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജ്വല്ലറി ഡിസൈനിങ്ങ്, മാനുഫാക്ചറിങ്ങ്, മാനേജ്മെന്‍റ്, ജെമ്മോളജി, എന്നീ മേഖലയിലെ ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് ഐ.ജി.ജെ.യില്‍ നടത്തി വരുന്നത്.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യൂണിവേഴ്സിറ്റിയായ ജൈനുമായി സഹകരിച്ചു ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്‍റ് എന്ന ബിരുദ കോഴ്സിന്‍റെ പ്രഖ്യാപനം ഐ. ജി. ജെ ചെയര്‍മാന്‍ കെ.ടി മുഹമ്മദ് അബ്ദുസലാം നിര്‍വഹിച്ചു. ഡയറക്ടറായ അബ്ദുല്‍ കരീം, നാസര്‍, സി.ഇ.ഒ അംജദ് ഷാഹിര്‍, ഡി.ജി.എം കെ.ടി അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പാള്‍ ഡോ.ദിനേശ് കെ.എസ് എന്നിവര്‍ സംബന്ധിച്ചു.

0Shares