ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ധോണിയും രംഗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ധോണിയും രംഗത്ത്

നാഗ്​പുർ: ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും മുൻ ക്യാപ്​റ്റൻ എം.എസ്.​ ധോണിയും രംഗത്ത്​. ​കളിക്കാരുടെ വേതനനിർണയം സംബന്ധിച്ച റിപ്പോർട്ടിന്​ അംഗീകാരം നൽകുന്നതിനായി ബി.സി.സി.ഐ ജനറൽ ബോഡി യോഗം വെള്ളിയാഴ്​ച ചേരാനിരിക്കെ കോഹ്​ലിയും ധോണിയും ഭരണസമിതി തലവൻ വിനോദ്​ റായിയെ കാണും.

ഐ.പി.എൽ, ടെലിവിഷൻ സംപ്രേഷണാവകാശം, പരസ്യ വരുമാനം എന്നിവ വഴി ബോർഡ്​ നേടുന്ന വൻ വരുമാനത്തി​ന്റെ ആനുപാതിക വിഹിതം കളിക്കാർക്ക്​ ലഭിക്കുന്നില്ലെന്നാണ്​ പരാതി. കഴിഞ്ഞ കരാറിൽനിന്നും നൂറുമടങ്ങ്​ ഉയർത്തി വേതനം നിശ്ചയിക്കാനാണ്​ ബി.സി.സി.ഐ നീക്കം. ഇതുപ്രകാരം ഗ്രേഡ്​ ‘എ’ താരങ്ങൾക്ക്​ വാർഷിക വരുമാനം ഒരു കോടി രൂപയിൽനിന്ന്​ രണ്ടു​ കോടിയായി ഉയരും.

0Shares