ഇന്ത്യയുടെ ജേഴ്‌സിയില്‍ ഇനി ‘സ്റ്റാര്‍’ ഉണ്ടാവില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയുടെ ജേഴ്‌സിയില്‍ ഇനി ‘സ്റ്റാര്‍’ ഉണ്ടാവില്ല.


ന്യൂഡല്‍ഹി: സ്റ്റാര്‍ ഇന്ത്യ കമ്പനി ടീം ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തില്‍ പങ്കെടുക്കില്ല. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തതയാണ് ഇങ്ങനൊരു തീരുമാനത്തിന് കാരണം. എങ്കിലും ഈ രംഗത്തെ  മത്സരത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയില്ല എന്ന ആശങ്ക മുന്‍ക്കൂട്ടി കണ്ടതും ഐ.സി.സി അംഗങ്ങളുടെ താല്‍പര്യക്കുറവുമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

നിലവിലുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജേഴ്‌സിയിലാണ് സ്റ്റാറിന്റെ സ്പോണ്‍സര്‍ഷിപ്പ് ഉള്ളത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ സ്റ്റാര്‍ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാര്‍ അവസാനിക്കും. പുതിയ സ്‌പോണ്‍സറായി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേയ്‌മെന്റ് പോര്‍ട്ടലുകളില്‍ ഒന്നായ പേടീഎം വരുമെന്നാണ് റിപ്പോര്‍ട്ട്.

0Shares