
ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ യൂണിഫോമിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സൈനികരുടെ യൂണിഫോം ഖാദിയാക്കണം എന്ന ആവശ്യവുമായി ഖാദി വകുപ്പ് പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്.

സൈനികരുടെ യൂണിഫോമിന്റെ പ്രത്യേകതകളും, അതിനുവേണ്ട മാതൃകകളും ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് (കെ. വി. ഐ. സി) പ്രതിരോധ മന്ത്രാലയം അയച്ചു നല്കി. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ എഴുതി തയ്യാറാക്കിയ മറുപടിയില്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
