ഇന്ത്യന്‍ റെയിൽവേയില്‍ സ്വകാര്യവൽക്കരണം അനിവാര്യം; സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിക്ഷേപം നടപ്പാക്കും; കേന്ദ്ര ബജറ്റ് അവതരണം ഒറ്റനോട്ടത്തില്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഇന്ത്യന്‍ റെയിൽവേയില്‍ സ്വകാര്യവൽക്കരണം അനിവാര്യം; സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിക്ഷേപം നടപ്പാക്കും; കേന്ദ്ര ബജറ്റ് അവതരണം  ഒറ്റനോട്ടത്തില്‍

വീടുകളിൽ ശുചിമുറികളെത്തിച്ച് സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു ഒന്നാം മോദി സർക്കാരെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിനിടെ പറഞ്ഞു. വലിയ തോതിലുള്ള വളർച്ചയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായത്. പരമാവധി 1.5 കോടിയുടെ വാർഷിക വിറ്റുവരവുള്ള മൂന്ന് കോടിയോളം ഷോപ്പുടമകൾ‌ക്ക് പ്രധാൻമന്ത്രി മന്‍ ധൻ പദ്ധതിയിലൂടെ പെൻഷൻ ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

2018നും 2030നും ഇടയിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേയിൽ ആവശ്യമായി വരികയെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. വർഷത്തിൽ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും എന്നതാണ് ഇതിനർത്ഥം. ഇത് രാജ്യത്തിന് താങ്ങാവുന്ന ഒന്നല്ല. ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും മാറ്റങ്ങൾക്കായി. ഈ പ്രശ്നം പരിഹരിക്കാൻ സ്വകാര്യവൽക്കരണമാണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഈ നിക്ഷേപങ്ങൾ നടപ്പാക്കേണ്ടി വരും.

ജനവിധിയെക്കുറിച്ചും കഴിഞ്ഞ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ചുമാണ് കേന്ദ്രമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനുമായുള്ള ജനവിധിയെന്ന് നിര്‍മ്മല സിതാരാമന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും മികച്ച പിന്തുണയാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.

പെര്‍ഫോം റിഫോം, ട്രാന്‍സ്‌ഫോം എന്നീ ആശയങ്ങളിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ 2014 ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 1.84 ട്രില്ല്യണ്‍ ആയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 2.7 ട്രില്ല്യണ്‍ ആക്കി വര്‍ധിച്ചു. 2024-25 ല്‍ അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയായി മാറും. ഈ വര്‍ഷം മൂന്ന് ട്രില്ല്യണ്‍ ആയി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വികസിക്കുമെന്നും അ്‌വര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതടക്കം ഏഴ് കാര്യങ്ങളില്‍ ഊന്നിയാണ് സാമ്പത്തിക വ്യവസ്ഥ വികസിപ്പിച്ചത്.
ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, മലീനികരണ മുക്ത ഇന്ത്യ , ബഹിരാകാശ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ആയുഷ്മാന്‍ അടക്കമുള്ള നയപരിപാടികള്‍ വഴിയാണ് സാമ്പത്തിക വികസനം സാധ്യമാക്കിയത്

കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയും ജിഎസ്ടി കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴിയും ധന മേഖലയില്‍ അച്ചടക്കം പാലിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യത്തെ മോദി സര്‍ക്കാര്‍ കാഴ്ചവെച്ചത്. ചാണക്യസൂത്രം ഉദ്ധരിച്ചാണ് നിർമല സീതാരാമൻ തന്‍റെ അവതരണം തുടങ്ങിയത്. ‘നിശ്ചയദാർഢ്യത്തോടു കൂടിയുള്ള മനുഷ്യ പ്രയത്നം ഫലത്തിലെത്തുക തന്നെ ചെയ്യും’ എന്നർത്ഥം വരുന്ന ഈരടിയാണ് മന്ത്രി ഉദ്ധരിച്ചത്.

0Shares