ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് സഞ്ജയ് നിരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഹസിന്റെ രാഷ്ട്രീയ പ്രവേശനം.ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ചാണ് വിവാഹബന്ധം ഒഴിവാക്കി ഹസിന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഷമിയുടെ പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്‌സ് ആപ്പിലെയും ഫേസ്ബുക്കിലെയും സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു.

0Shares