ജിദ്ദ : വധശിക്ഷക്കു വിധിക്കപ്പെട്ട ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരനു വേണ്ടി യാതൊരു മുന്‍ പരിചയമോ ബന്ധമോ ഇല്ലാത്ത സൗദി സ്വദേശി ചെലവാക്കിയത് 2.20 കോടി രൂപ. അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയാണ് ഇത്തരമൊരു ഇത്തരമൊരു മഹാമനസ്‌കത കാണിച്ച് ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി സൗദി ജെയ്‌ലില്‍ മരണം കാത്തു കഴിയുകയായിരുന്നു തെലുങ്കാന നിസാമാബാദ് സ്വദേശിയായ ലിബ്രാദി. കൊലപാതക കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട ലിബ്രാദി ജീവിതത്ത്ിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്ന് കഴിഞ്ഞ സാഹചര്യത്തിലാണ് ഇങ്ങനെയൊരു കാരുണ്യം ലിബ്രയെ തേടിയെത്തിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്ന ദയാധനമായ 13 ലക്ഷം റിയാല്‍ നല്‍കിയാലെ രക്ഷപ്പെടാനാകൂ. എന്നാല്‍ ലിംബാദ്രിയുടെ കുടുംബത്തിനു ഇത്രയും വലിയൊരു തുക സങ്കല്‍പിക്കാന്‍ പോലുമാകില്ല.

ദഹ്‌റാനില്‍ വന്‍കിടയന്ത്രങ്ങളുടെ വില്‍പനക്കാരനാണ് അവാദ് അലി ഖുറയ്യ. ലിംബാദ്രി ജയില്‍മോചിതനായ വിവരമറിഞ്ഞതോടെ നാട്ടില്‍ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ ആള്‍രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയെ നന്ദിയോടെ സ്മരിക്കുകയാണ്.