ഇനിയെല്ലാം ഒറ്റ ക്ലിക്കില്‍: പുതിയ ആപ്ലികേഷനുമായി ഐ.എസ്.ആര്‍.ടിസി.

  • Post category:news
  • Reading time:1 min read
You are currently viewing ഇനിയെല്ലാം ഒറ്റ ക്ലിക്കില്‍: പുതിയ ആപ്ലികേഷനുമായി ഐ.എസ്.ആര്‍.ടിസി.

ന്യൂഡല്‍ഹി: രാജ്യത്തെ 40 ബാങ്കുകളുമായി ചേര്‍ന്ന് നെറ്റ് ബാങ്കിംങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇവാലറ്റ് സര്‍വീസുകളായ പേ ടിഎം, പേ യു, മൊബിവിക്ക്, ഐ.എസ്.ആര്‍.ടിസി എന്നിവയുമായി ചേര്‍ന്ന് നെറ്റ് ബാങ്കിംങ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സര്‍വീസിന് സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിംങ്, സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യല്‍ എന്നിവ ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് റെയില്‍വേ പുറത്തിറക്കിയത്. ഇതിനു പുറമേ താത്കാല്‍ ടിക്കറ്റ് ബുക്കിംങ്, ലേഡീസ് ക്വോട്ട, പ്രീമിയം താത്കാല്‍ കോട്ട ബുക്കിംങ് എന്നിവയും ഈ ആപ്പിലുടെ സാധിക്കും.

ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ടിന് പുറമേ ഐ.ആര്‍.സി.ടി.സി ലിമിറ്റഡ് വെബ്ബ്‌സൈറ്റ് ഓണ്‍ലൈന്‍ വഴിയും പുതിയ ആപ്പിലെ ടിക്കറ്റ് ബുക്കിംങ് കൈകാര്യം ചെയ്യാന്‍ സാധിക്കും. ലളിതമായ യൂസര്‍ ഇന്റര്‍ഫേസ്, 24 മണിക്കൂര്‍ പ്രവര്‍ത്തനം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. പി.എന്‍.ആര്‍ എന്‍ക്വയറിക്കും ആപ്പില്‍ സംവിധാനമുണ്ട്. പഴയ ഐ.ആര്‍.സി.ടി.സി ആപ്പിനെ ഉപേക്ഷിച്ച് സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാണ് ഈ ആപ്പില്‍. സെല്‍ഫ് അസൈന്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ഇതില്‍ ലോഗിന്‍ ചെയ്യുന്നത്.

0Shares