ഇനിയും മുറിക്കൂ…. ആര്‍ക്കും പിടിക്കാന്‍ സാധിക്കാത്ത വിധം… മുടിമുറിച്ച് പീഡനത്തോട് യുവതി പ്രതിഷേധിക്കുന്ന പരസ്യം വൈറലാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഇനിയും മുറിക്കൂ…. ആര്‍ക്കും പിടിക്കാന്‍ സാധിക്കാത്ത വിധം… മുടിമുറിച്ച് പീഡനത്തോട് യുവതി പ്രതിഷേധിക്കുന്ന പരസ്യം വൈറലാകുന്നു.

മുംബൈ: ഏതെങ്കിലുമൊരു സാഹചര്യത്തില്‍ മാനസീകമോ ലൈംഗീകമോ ശാരീരികമോ ആയ പീഡനത്തിന് ജീവിതത്തിലൊരിക്കലെങ്കിലും ഇരയാകേണ്ടി വരുന്നവരാണ് മിക്ക സ്ത്രീകളും. അപമാനിതയായ ഒരു സ്ത്രീ പിന്നീട് കൈക്കൊള്ളുന്ന ഉറച്ച തീരുമാനത്തെയും പ്രതിഷേധത്തെയും ചിത്രീകരിക്കുന്ന ഹെയര്‍ ദ പ്രൈഡ് ഓഫ് വുമന്‍ എന്നപരസ്യം വൈറലാവുകയാണ്. ബ്യൂട്ടിപാര്‍ലറിലെത്തിയ നീണ്ട മുടിയുള്ള പെണ്‍കുട്ടിയാണ് പരസ്യത്തിലെ കഥാപാത്രം. ബ്യൂട്ടിഷനോട് തന്റെ നീണ്ട മുടിമുറിക്കാന്‍ ആവശ്യപ്പെടുകയാണ് അവള്‍.

കുറച്ച് മുടി വെട്ടിയ ശേഷം ഇത് മതിയോ എന്ന ചോദ്യത്തിന് ഇനിയും മുറിച്ചോളൂ എന്നാണ് പെണ്‍കുട്ടിയുടെ മറുപടി. ഒടുവില്‍ മുടിയുടെ നീളം ആണ്‍കുട്ടികളുടേതിന് സമാനമാകുന്നു. ബ്യൂട്ടീഷ്യന്‍ കണ്ണാടിയില്‍ അവളുടെ മുടി അവള്‍ക്ക് കാണിച്ചു കൊടുക്കുന്നു. ഒടുവില്‍ ഇനിയും ചെറുതാക്കിക്കോളൂ ആര്‍ക്കും പിടിക്കാന്‍ സാധിക്കാത്ത വിധം എന്ന് അവള്‍ കണ്ണീരോടെ പറയുന്നു.
പരസ്യം അവസാനിക്കുന്നത്.

https://www.youtube.com/watch?v=ycrjbcVEWBk

0Shares