അയര്‍ലന്റ്: കാണാതായ പലതും നമുക്ക് തിരിച്ചുകിട്ടിയാല്‍ നമുക്ക് എത്രത്തോളം സന്തോഷമുണ്ടാകും… അതിനെക്കാള്‍ കൂടുതലിരട്ടി സന്തോഷമാണ് പടിഞ്ഞാറന്‍ അയര്‍ലന്റുകാര്‍ക്കുണ്ടായത്. എല്ലാവര്‍ക്കും ഒരുമിച്ച് എങ്ങനെ കളഞ്ഞ് പോയത് കിട്ടിയെന്നല്ലേ!. അവര്‍ക്ക് കണാതായത് അവരുടെ ദ്വീപിലെ മണലാണ്. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ മണലെല്ലാം കൂറ്റന്‍ തിരമാല കവര്‍ന്നെടുത്തത്. മണല്‍ മാറി പാറക്കൂട്ടങ്ങള്‍ തീരം കൈയ്യടക്കിയതോടെ ഈ സുന്ദരമായ ബീച്ച് ആരും തിരിഞ്ഞു നോക്കാതെയായി.

ഇതോടെ വിനോദ സഞ്ചാരികളുടെ വരവ് നിലയ്ക്കുകയും സമീപത്തെ നൂറുകണക്കിന് ഹോട്ടലുകള്‍ അടച്ച് പൂട്ടുകയും ചെയ്തു. എന്നാല്‍ 33 വര്‍ഷത്തിനു ശേഷമാണ് പ്രകൃതി അത്ഭുതം വീണ്ടും പ്രവര്‍ത്തിച്ചത്. കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് ടണ്‍ കണക്കിനാണ് മണലുകള്‍ തീരത്തടിഞ്ഞത്. ഇതോടെ പാറക്കൂട്ടങ്ങള്‍ മണ്ണിനടിയില്‍ മറയുകയും ചെയ്തു. ഏകദേശം 300 മീറ്ററോളം വരുന്ന പ്രദേശത്താണ് മണല്‍ വിരിച്ച് കടല്‍ തീരം സുന്ദരമാക്കിയിരിക്കുന്നത്.
https://www.youtube.com/watch?v=cTj_0laDzeo