ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നെക്രാജെ (കാസര്‍കോട്): ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ് മിന്നലേറ്റത്. അപകടത്തെ തുടര്‍ന്ന് നിലത്തുവീണ് അബോധാവസ്ഥയിലായ സുശീലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണ് മരിച്ചത്. മക്കള്‍: പുഷ്പ, ലത, വിജയന്‍ (സിപിഐ എം മാവിനകട്ട ബ്രാഞ്ചംഗം), പ്രിയ, ശശികല. മരുമക്കള്‍: സഞ്ജീവ, ചെനിയപ്പ, താര, രവി, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അമ്മു പൂജാരി (ബല്‍ത്തങ്ങാടി), നാരായണന്‍ (ഉഡുപ്പി), ലക്ഷ്മി (സുള്ള്യ).

0Shares