തിരുവനന്തപുരം: വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട് വെള്ളിയാഴ്ചയ്ക്കുശേഷവും മഴ ലഭിക്കാം. തെക്കന്‍ കേരളത്തിലാവും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. ഇടവപ്പാതിയുടെ അവസാനഘട്ടമാണിപ്പോള്‍.
ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കും ഇടയ്ക്ക് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. പത്തനംതിട്ടയുടെ കിഴക്കന്‍ മലയോരമേഖലയില്‍ വ്യാഴാഴ്ച ലഭിച്ചത് ശക്തമായ മഴയാണ്. ശബരിഗിരി ജലവൈദ്യൂത പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളിലേക്ക് നീരൊഴുക്കും വര്‍ധിച്ചു. ഡാമുകളില്‍ ശേഷിയുടെ 65 ശതമാനം വെള്ളം ഉള്ളതായി റിപ്പോര്‍ട്ട്.
ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വിഭാഗം