ഇടതുമുന്നണി യോഗം ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുമുന്നണി യോഗം ഇന്ന്.

തിരുവനന്തപുരം: സിപിഎം-സിപിഐ തര്‍ക്കം, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി യോഗം ഇന്നു ചേരും. വൈകിട്ട് മൂന്ന് മണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം.  മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിചോലയിലെ ഭീമന്‍ കുരിശ് നീക്കം ചെയ്ത റവന്യൂ വകുപ്പിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ യോഗത്തില്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ വന്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ്, മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോല്‍വി എന്നീ വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കുന്നതിനിടയിലാണ് ഇടതുമുന്നണി യോഗം ചേരുന്നത്. സിപിഎം-സിപിഐ തര്‍ക്കം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ അതിനുശേഷം ഉഭയകക്ഷി ചര്‍ച്ച നടക്കാനും സാധ്യതയുണ്ട്.

0Shares