സൊമാലിയ: പണമാണ് സര്‍വ്വവും , പണം ഉണ്ടെങ്കില്‍ ലോകത്ത് എന്തുംനേടാം. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നല്ലേ പഴമൊഴി.? എന്നാല്‍ ഇവിടത്തെ അവസ്ഥ അറിയുക. കടല്‍ കൊള്ളകാരെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച പേരുകേട്ട സൊമാലിയക്കാരുടെ കാര്യം രസകരമാണ്. ഇവിടെ ഇവര്‍ക്ക് വേണ്ടുവോളം പണമുണ്ട്. പക്ഷെ അതിന് ഒരു വിലയുമില്ല.! എന്ന് വച്ചാല്‍ പണത്തിന് മൂല്യമില്ലെന്ന് സാരം. പണത്തിന് മൂല്യ കുറവുള്ള രാജ്യങ്ങള്‍ ലോകത്ത് ഒരുപാടുണ്ട്. അമേരിക്കന്‍ ഡോളറിനോട് സാമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്കും മൂല്യം കുറവാണ്. എന്നാല്‍ ഇന്ത്യയില്‍ പണം എല്ലാമാണ്. നോട്ടുകള്‍ അത്രയ്ക്കും സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് ഇടപാടുകള്‍ നടത്തുന്നവരാണ് നാം. മറ്റുരാജ്യങ്ങളിലെ പണം മാറ്റി വാങ്ങാം. ഇങ്ങനെയൊക്കെ നടക്കുമ്പോഴും നമുക്ക് നമ്മുടെ കഷ്ടതകളും പ്രയാസങ്ങളുമാണ് പറയാനുള്ളത്. എന്നാല്‍ നമ്മേക്കാളും കഷ്ടപ്പാട് സഹിക്കുന്ന, പണത്തിന് മൂല്യമില്ലാത്ത ദരിദ്ര രാഷ്ട്രങ്ങള്‍ ലോകത്ത് എത്രയെത്രയുണ്ട്.? ഇതില്‍ സൊമാലിയക്കാരെ കുറിച്ചും അവരുടെ പണത്തിന്റെ മൂല്യത്തേക്കുറിച്ചും അറിയുമ്പോള്‍ നമുക്ക് തമാശ തോന്നും. സൊമാലിയന്‍ പണത്തെ somalia shilling എന്നാണ് പറയുന്നത്. ഇന്ത്യയില്‍ indian rupees എന്ന് പറയുന്നതു പോലെ. ഇന്ത്യന്‍ രൂപ 1000 ത്തിന് somalia shilling 8983.13 എങ്കിലും വേണം. (അതായത് 8983.13 somalia shilling നല്‍കിയാലെ ഇന്നത്തെ വിനിമയം അനുസരിച്ച് ഇന്ത്യന്‍ 1000 രൂപ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.)

ഇനി അമേരിക്കന്‍ ഡോളറിനോട് സാമ്യപ്പെടുത്താം.1000 യു.എസ് ഡോളര്‍ സ്വന്തമാക്കണമെങ്കില്‍ 580770 somalia shilling വേണം. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ 2013ലെ കണക്കനുസരിച്ച് 10.5 million ജനങ്ങളാണ് ഉള്ളത്. ഇവരില്‍ അധികവും പട്ടിണിയും പരിവട്ടവുമായി കഷ്ടപ്പെടുന്നവരാണ്. കഷ്ടപ്പാട് കൊണ്ട് തന്നെ ഇവര്‍ കൊള്ളക്കാരായി മാറി. കടല്‍ മാര്‍ഗ്ഗം സൊമാലിയന്‍ തീരത്തിലൂടെ പോകുന്ന കപ്പലുകളാണ് ഇവരുടെ ലക്ഷ്യം.

എന്നാല്‍ മറ്റു രാജ്യത്തെ പോലെ സൊമാലിയയിലും സഞ്ചാരികള്‍ എത്താറുണ്ട്. വളരെ വിരളമാണെന്ന് മാത്രം. കാരണം ഇവിടെ എത്തുന്ന ഇവര്‍ക്ക് സൊമാലിയന്‍ പണമായ ഷില്ലിങ്ങ് കിട്ടണമെങ്കില്‍ money market സന്ദര്‍ശിക്കണം. നമ്മുടെ നാട്ടില്‍ പച്ചക്കറി മാര്‍ക്കറ്റ്, പൂ മാര്‍ക്കറ്റ് ,മത്സ്യ മാര്‍ക്കറ്റ് തുടങ്ങിയവ പോലെ ഇവിടെ ‘പണം മാര്‍ക്കറ്റാണ്’ ഉള്ളത്.! money market യിലെ കൂട്ടിയിട്ടിരിക്കുന്ന സൊമാലിയന്‍ ഷില്ലിങ്ങ് വിനിമയത്തിന് അനുസരിച്ച് മാറ്റി വാങ്ങാം എന്നതാണ് പ്രധാനം. യുഎസ് ഡോളര്‍ ഒക്കെ ആയിരങ്ങളോ ലക്ഷങ്ങളോ ആണെങ്കില്‍ ഇവിടെ സൊമാലിയന്‍ ഷില്ലിങ്ങ് കെട്ട് കണക്കിന് കിട്ടും എന്നതാണ് ഇവിടത്തെ അവസ്ഥ. കൈവണ്ടിയില്‍ ചാക്ക് കണക്കിന് നോട്ട് കെട്ടുകളാണ് ഈ മാര്‍ക്കറ്റില്‍ എത്തുന്നത്.! ഇവിടെ ഇത് വിനിമയം നടത്തും. ആവശ്യക്കാര്‍ മാറ്റി വാങ്ങുന്നു. അമ്പമ്പോ ഇത് കണേണ്ട കാഴ്ച തന്നെയാണ്!…
https://www.youtube.com/watch?v=Ard0Z0kqEqA
https://www.youtube.com/watch?v=rOKPMzd9JL4