ആ ധീര വയോധിക ദമ്പതികൾക്ക് സർക്കാരിൻ്റെ പ്രത്യേക പുരസ്‌കാരം

  • Post category:news
  • Reading time:1 min read
You are currently viewing ആ ധീര വയോധിക ദമ്പതികൾക്ക് സർക്കാരിൻ്റെ പ്രത്യേക പുരസ്‌കാരം

ചെന്നൈ: പണം തട്ടാന്‍ ഇറങ്ങിയ കള്ളന്മാരെ അടിച്ച്‌ ഓടിച്ച വയോധിക ദമ്ബതിമാര്‍ക്ക് സര്‍ക്കാരിൻ്റെ ധീരതാ പുരസ്‌കാരം. രാത്രി സമയം പിന്നിലൂടെ എത്തി വയോധികന്റെ കഴുത്തില്‍ കുരുക്കിട്ട കള്ളനെ വയോധികരായ ദമ്പതികൾ നേരിടുകയായിരുന്നു. കയ്യിൽ കിട്ടിയ വസ്തുക്കൾ കൊണ്ട് അടിച്ചാണ് കള്ളനെ തുരത്തിയത്. സംഭവത്തിൻ്റെ CCTV ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തിരുനെല്‍വേലി സ്വദേശികളായ 70 കാരന്‍ എസ് ഷണ്‍മുഖവേലും ഭാര്യ സെന്താമരയുമാണ് വീഡിയോയിലെ താരങ്ങള്‍. മുഖംമൂടി ധരിച്ച്‌ കൈയ്യില്‍ വെട്ടുകത്തിയുമായെത്തിയ രണ്ടു കള്ളന്മാരെയാണ് ഷണ്‍മുഖവേലും സെന്താമരൈയും തുരത്തിയോടിച്ചത്. ആ ധീരതയ്ക്കാണ് സര്‍ക്കാരിൻ്റെ പ്രത്യേക പുരസ്‌കാരം ലഭ്യമായത്.
തിരുനെല്‍വേലി ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിൻ്റെയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്‌കാരം നൽകാൻ സർക്കാർ തീരുമാനിച്ചത്.

0Shares