ബംഗളുരു: ഭാര്യ ഭർത്താവിനെ വെടിവച്ച് വീഴ്ത്തി. ആളുകൾ നോക്കി നിൽക്കെയാണ് ബംഗളൂർ- ഹോസൂർ റോഡിൽ ഈ സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ എം.ആർ.സായിറാം എന്നയാൾക്കാണ് വെടിയേറ്റത്. അടിവയറ്റില്‍ മൂന്നു വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഹസ്മയാണ് വെടി വെച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് 48 കാരി വെടിയുതിർക്കാൻ കാരണം. പ്രതി ഹസ്മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ബംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് നടത്തുകയാണ് സായിറാമും ഭാര്യയും. ഇവര്‍ തമ്മില്‍ ഉണ്ടായ പ്രശ്നം മദ്യ ലഹരിയിൽ വെടിവെപ്പിൽ കലാശിക്കുകയായിരുന്നു.
ഇരുവരും കാറിൽ സഞ്ചരിക്കവേ വാക്കേറ്റമുണ്ടായി തുടർന്ന് നടുറോഡിൽ തന്നെ കാർ ഓടിക്കുകയായിരുന്ന സായിറാമിനെ ഹസ്മ വെടിവെച്ചു. വെടിയേറ്റ സായിറാം പ്രാണരക്ഷാര്‍ത്ഥം കാറില്‍ നിന്നും ഇറങ്ങിഓടി. എന്നാൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അസ്മയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയിരുന്നു.