ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിർത്തിവെക്കണമെന്ന വി.എസ്സിൻ്റെ ആവശ്യം തള്ളി സി.പി.എം. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വി.എസ് പറഞ്ഞിരുന്നു. എന്നാൽ ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരുമെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്.

0Shares