ആമസോണ്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവും കൂടെ നടത്തുന്ന പകൽ കൊള്ളയും

  • Post category:news
  • Reading time:1 min read
You are currently viewing ആമസോണ്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവും കൂടെ നടത്തുന്ന പകൽ കൊള്ളയും

കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവിൽ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മരച്ചീനി, കൊള്ളി അഥവാ കപ്പ. വില ഒരു കിലോയ്ക്ക് 429 രൂപ എന്ന് മാത്രം. 25 രൂപ മുതല്‍ 30 രൂപവരെയാണ് നമ്മുടെ നാട്ടില്‍ കപ്പയുടെ വില. അത് വെബ്‌സൈറ്റ് വഴി ഓർഡർ ചെയ്ത് വാങ്ങുമ്പോൾ 429 രൂപയായി. ഇതിന് പുറമെ 49 രൂപ ഡെലിവറി ചാര്ജും നൽകണം.

ഇതിൽ വലിയ ഓഫർ പ്രഖ്യാപിച്ച ആമസോൺ ആവശ്യക്കാരന് 70 രൂപ കുറച്ച്‌ നൽകും. എന്ന് വെച്ചാൽ 499 രൂപയുടെ കപ്പ 14 ശതമാനം ഡിസ്‌കൗണ്ടില്‍ 70 രൂപ കുറച്ച്‌ 429 യ്ക്ക് വാങ്ങാം എന്ന്. ഈ പകൽ കൊള്ള മലയാളികളോട് തന്നെ വേണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഇത് ആമസോൺ പ്രഖ്യാപിച്ച ഒരു സാധനത്തിൻ്റെ വില എങ്കിൽ മറ്റനവധി സാധന സാമഗ്രികളുടെ വില എങ്ങനെയായിരിക്കും.

0Shares