ആഭ്യന്തര വിമാന യാത്ര നിരക്കുകളില്‍ വര്‍ധനവ്‌.

  • Post category:news
  • Reading time:1 min read
You are currently viewing ആഭ്യന്തര വിമാന യാത്ര നിരക്കുകളില്‍ വര്‍ധനവ്‌.

മുംബൈ: ഇന്ത്യയില്‍ ഇനിമുതല്‍ വിമാന യാത്ര കൂടുതല്‍ ചിലവുള്ളതായി മാറും. ആഭ്യന്തര റൂട്ടുകളില്‍ വിമാനങ്ങള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് യാത്ര നിരക്ക് ഉയരുന്നതിന് കാരണം. മൂന്ന് കാറ്റഗറിയിലായാണ് സര്‍ക്കാര്‍ പുതിയ നികുതി ചുമത്തുക. 1000 കിലോമീറ്റര്‍ വരെയുളള റൂട്ടുകളില്‍ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളില്‍ 8500 രൂപയും വിമാന കമ്പനികള്‍ അധിക നികുതി നല്‍കേണ്ടി വരും.

indian-airlines-airbus-a320-sd

വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നികുതി ഈടാക്കി തുടങ്ങുമെന്ന് എവിയേഷന്‍ സെക്രട്ടറി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതോടെ എയര്‍ലൈന്‍ ഓഹരികളുടെ വിലയില്‍ ഇടിവു സംഭവിച്ചു.

0Shares