ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കേരളത്തില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നിലല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ഡി.എം.കെ സഖ്യത്തില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമ്പോളും സി.പി.എം മത്സരിക്കുന്ന കോയമ്പത്തൂരില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.

പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും സി.പി.എമ്മോ ഇടതുപാര്‍ട്ടികളോ ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റാണ് ബംഗാളില്‍ സി.പി.എമ്മിന് കിട്ടിയിരുന്നത്. ഇത്തവണ ഒരു സിറ്റ് പോലും സി.പി.എം ബംഗാളില്‍ നേടില്ല എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ത്രിപുരയിലും സി.പി.എമ്മിന് വിജയപ്രതീക്ഷകളില്ല.

2014ല്‍ സി.പി.എമ്മിന് ഒമ്പത് സീറ്റുകളും (കേരളത്തില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, ത്രിപുരയില്‍ രണ്ട്) സി.പി.ഐയ്ക്ക് ഒരു സീറ്റുമാണ് (തൃശൂര്‍) ലോക്‌സഭയിലുണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ്, വോട്ട് കണക്കുകള്‍ നോക്കുമ്പോള്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ ഭീഷണിയിലാണ്.

0Shares