
ആദ്യ മൂന്ന് ഭാര്യമാര്‍ അറിയാതെ നാലാമതൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ മലയാളിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അജിത് കുമാറിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയാണ് ഇയാള്‍. വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധിനഗറിലാണ് താമസിച്ചിരുന്നത്. ദേവിക എന്ന പ്രദേശവാസിയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു മകനും ഉണ്ട്,

ഇതിനിടെയാണ് ഇയാള്‍ മറ്റൊരു യുവതിയായി ബന്ധത്തില്‍ ആകുന്നത്. അജിത്തും ആ പെണ്‍കുട്ടിയുമായുള്ള ബന്ധം ദേവിക അറിയാന്‍ ഇടയുണ്ടായി. തുടര്‍ന്ന് വീട്ടില്‍ എല്ലാ ദിവസവും വഴക്കും ബഹളവുമായിരുന്നു. ഇയാള്‍ മര്‍ദിക്കാന്‍ തുടങ്ങിയതോടെ ദേവിക വത്സരവാക്കം പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പറ്റി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ചതാണെന്നു ഇയാള്‍ പറയുന്നത്. നാലാമതൊരു കല്യാണത്തിന് ഒരുങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
