
ചുറ്റിക കൊണ്ടടിച്ചുള്ള വമ്പൻ പരീക്ഷണത്തിനാണ് ഐഫോണ്‍ X വിധേയമായത്. ഉപകരണത്തിന്റെ ഹാര്ഡ്വെയര് എത്ര നല്ലതാണെന്ന് മനസിലാക്കാനുള്ള വഴികളിൽ ഒന്നായാണ്ഇത്തരം പരീക്ഷണങ്ങളെ കാണുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഐഫോണ്‍ X പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരം ഒരു പരീക്ഷണം നടന്നത്. ടെക്റാക്സ് എന്ന യുട്യൂബ് ചാനലിലാണ് ഐഫോണ്‍ X ന്റെ ഹാർഡ്വെയർ പരിശോധിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടു നിൽക്കുന്നവർക്ക് ഞെട്ടൽ ഉണ്ടാക്കുന്ന രീതിയിലാണ് ഒരു ലക്ഷത്തിനു മേൽ വില വരുന്ന ഫോണിൻമേൽ നടത്തിയ പരീക്ഷണം.
