ആദ്യം പീഡനം, പിന്നെ നഗ്ന ചിത്രമെടുക്കല്‍; ഗള്‍ഫ് കാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലിസ് പൊക്കി

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യം പീഡനം, പിന്നെ നഗ്ന ചിത്രമെടുക്കല്‍; ഗള്‍ഫ് കാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലിസ് പൊക്കി

തൊടുപുഴ: ഗള്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വള്ളക്കടവ് തെക്കുംകരയില്‍ സാജു (28)വിനെയാണ് കട്ടപ്പന സി.ഐ വി.എസ്.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് പ്രതി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ യുവതിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിയിരുുന്നു യുവാവ്.

ഇതിനിടയില്‍ ഒരു ദിവസം യുവതിയെ ബലാത്സംഗം ചെയ്ത സാജു നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ നഗ്ന ചിത്രം കാണിച്ച് യുവതിയില്‍ നിന്ന് പലപ്പോഴായി 15 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അയക്കുന്ന പണമാണ് തട്ടിയെടുത്തത്. വീണ്ടും വീണ്ടും പണമാവശ്യപ്പെട്ടതോടെ യുവതിക്ക് നല്‍കാന്‍ നിര്‍വാഹമില്ലാതെ വന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

 

0Shares