അഹമ്മദാബാദ്: ആത്മാക്കള്‍ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് യുവതി അഞ്ചു മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഗുജറാത്തിലെ ഭവനനഗറിലാണ് സംഭവം നടന്നത്. നാലു മക്കള്‍ മരിച്ചു. യുവതിയെയും മൂത്ത കുട്ടിയെയും രക്ഷപ്പെടുത്തി. ‘ആത്മാക്കള്‍ ഉപദ്രവം’ സഹിക്കാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഗീത ഭാലിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരെയും മൂത്ത മകള്‍ പത്തു വയസുള്ള ധര്‍മിഷ്ടയേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒന്നരവയസിനും എട്ടുവയസിനും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്.
കര്‍ഷക തൊഴിലാളിയാണ് ഗീത ഭാലിയ. ആത്മാക്കളുടെ ഉപദ്രവത്തിനൊപ്പം സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കണ്ണടച്ചാല്‍ ആത്മാക്കള്‍ തന്നെ ശല്യപ്പെടുത്താന്‍ എത്തും. ഉറങ്ങാനോ നേരാവണ്ണം ഭക്ഷം കഴിക്കാനോ ഇതുമൂലം സാധിച്ചിരുന്നില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ധര്‍മഷി ഇവര്‍ക്കൊപ്പമില്ലായിരുന്നു. ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് അടുത്തുള്ള ഗ്രാമത്തിലെത്തിയാണ് ഗീത ഭാലിയ മക്കളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. ഗീത ഭാലിയ ദുര്‍മന്ത്രവാദത്തില്‍ വിശ്വാസിച്ചിരുന്നതായി ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
ആത്മാക്കളുടെ ശല്യം; യുവതി അഞ്ച് കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടി; നാല് കുട്ടികള്‍ മരിച്ചു