ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതെ വന്നതോടെ നാട്ടുകാരെ ആക്രമിച്ച് ഗുണ്ടകള്‍; മലപ്പുറത്ത് ഗുണ്ടാ ആക്രമണത്തില്‍ 3 പേര്‍ക്ക് ഗുരുതര പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതെ വന്നതോടെ നാട്ടുകാരെ ആക്രമിച്ച് ഗുണ്ടകള്‍; മലപ്പുറത്ത് ഗുണ്ടാ ആക്രമണത്തില്‍ 3 പേര്‍ക്ക് ഗുരുതര പരിക്ക്

കാരാത്തോട്: ഗുണ്ടാആക്രമണത്തില്‍ മലപ്പുറം കാരാത്തോട് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാരാത്തോട് സ്വദേശികളായ അസ് ലു,മുഹമ്മദ് കുട്ടി,നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതെ വന്നതോടെ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.
കാരാത്തോട് ടൗണില്‍ ചില ആളുകള്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കവും ചെറിയ തോതില്‍ കയ്യാങ്കളിയും നടന്നിരുന്നു.ഇവരില്‍ ചിലരെ അന്വേഷിച്ചാണ് ഗുണ്ടാ സംഘം രാത്രിയില്‍ കാരാത്തോട് എത്തിയത്.

ഇന്നലെ രാത്രിയിലായിരുന്നു രണ്ട് കാറുകളിലായെത്തിയെ ഇരുപതോളം വരുന്ന സംഘം ഇവരെ ആക്രമിച്ചത്.
ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതായതോടെ സംഘം നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ബേക്കറി കച്ചവടക്കാരനായ അസ് ലുവിനെ ആദ്യം അടിച്ചു പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം വിളിച്ചറിയിച്ചപ്പോള്‍ രക്ഷിക്കാനെത്തിയ സഹോദരിയുടെ മക്കളേയും വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

0Shares