ഭോപ്പാല്‍: വിധവകളുടെ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. മധ്യപ്രദേശ് സര്‍ക്കാരാണ് രാജ്യത്താദ്യമായി വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് നല്‍കുക. സാമൂഹിക നീതി വകുപ്പാണ് ഇതിന്റെ നിര്‍വഹണ ചുതല ഏല്‍പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ആയിരം വിധവകളെയെങ്കിലും പുനര്‍ വിവാഹം കഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചിലമാനദണ്ഡങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിട്ടിട്ടുണ്ട്. 45 വയസ്സില്‍ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്. ആദ്യവിവാഹം കഴിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. കളക്ടറേറ്റില്‍ വെച്ച് വേണം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എന്നിങ്ങനെ പോകുന്നു ആ നിബദ്ധനകള്‍.
വിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് കഴിഞ്ഞ ജുലൈയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. 1856 ല്‍ വിധവാ വിവാഹം നിയമപ്രകാരം സാധുവാക്കിയിരുന്നെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടായിരുന്നില്ല. 20 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അവിവാഹിതരായ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ‘വിധവയെ വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വക രണ്ടുലക്ഷം സമ്മാനം’; ഓഫര്‍ മധ്യപ്രദേശ് സര്‍ക്കാരിന്റേത്