അഴിമതി കേസുകളില്‍ മൂന്നാം സ്ഥാനം കേരളത്തിന്; കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതി കേസുകളില്‍ മൂന്നാം സ്ഥാനം കേരളത്തിന്; കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഴിമതി കേസുകളില്‍ കേരളത്തിന്‌ മൂന്നാം സ്ഥാനം. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുനത് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ആണ്. മഹാരാഷ്ട്രയാണ് ലിസ്റ്റില്‍ ഓണം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഓഡീഷയും. 2014 മുതല്‍ 16 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകളാണ് ലിസ്റ്റിന് ആധാരം.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 4439 അഴിമതികേസുകളാണ്. ഇതേ സമയത്ത് തന്നെ 2016ല്‍ കേരളത്തില്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടത് ഒരു വകുപ്പിലെ ഉദ്യോഗസ്ഥന്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 135 കേസുകള്‍ കേരളത്ത്ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും ഉണ്ട്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ അഴിമതി നടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ്. ഏറ്റവും കുറവ് ഐ.ടിവകുപ്പിലും.

0Shares