‘അറം’ ജനപക്ഷ സിനിമ; നയന്‍താരയ്ക്ക് അഭിനന്ദനങ്ങളുമായി അമല പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘അറം’ ജനപക്ഷ സിനിമ; നയന്‍താരയ്ക്ക് അഭിനന്ദനങ്ങളുമായി അമല പോള്‍

നയന്‍താര കളക്ടറുടെ വേഷത്തില്‍ അസാമാന്യപ്രകടനവുമായെത്തിയ അറം തീയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്. പുതിയ തലൈവിയെന്നാണ് നയന്‍സിനെ ആരാധകര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐ.എ.എസ് ഓഫീസറുടെ വേഷമാണ് നയന്‍സിന്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗ്രാമം നേരിടുന്ന ജലക്ഷാമവും അതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭവുമാണ് അറത്തിന്റെ പ്രമേയം.

നയന്‍സിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി നടി അമലാപോളും രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമകളെന്നാണ് അമലയുടെ പക്ഷം. സൂപ്പര്‍താര ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍സ് ചിത്രം തെളിയിച്ചെന്നും താരത്തിനും സംവിധായകനായ ഗോപി നൈനാരിനും എല്ലാ ആശംസകളും നേരുന്നതായും അമല വ്യക്തമാക്കി. ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്നതിന് തടസംനില്‍ക്കുന്നവര്‍ക്കെതിരെ പോരാടുന്ന ജില്ലാ കലക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിക്കുന്നത്.

0Shares