അരങ്ങിലേക്ക് രേവതി; പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം രേവതി ചിലങ്കയണിയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങിലേക്ക് രേവതി; പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം രേവതി ചിലങ്കയണിയുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിട്ടെത്തിയിരിക്കുന്ന നടി രേവതി വീണ്ടും ചിലങ്ക അണിയുന്നു.പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണു രേവതി നൃത്തം അവതരിപ്പിക്കാൻ പോകുന്നത്.രേവതി പഠിച്ച നൃത്ത വിദ്യാലയത്തിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ചിലങ്കയണിയുന്നത്.

ശ്രീ സരസ്വതി ഗാന നിലയത്തിന്‍റെ വാര്‍ഷികം ഞായറാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. 1979 ലാണ് ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പലപ്പോഴായി നിരവധി സ്‌റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. കൃഷ്ണ നീ ഭേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന പെര്‍ഫോമന്‍സാണ് രേവതി കാഴ്ച വെക്കുന്നത്.

താനിത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. തിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

0Shares