പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അയ്യപ്പഭക്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശബരിമലയില്‍ ദര്‍ശനത്തിന് പോയശേഷം കാണാതായ പന്തളം മുളമ്ബുഴ ശരത് ഭവനില്‍ ശിവദാസിന്റെ (60) മൃതദേഹം പ്ലാപ്പളളിക്കു സമീപം വനത്തിനുള്ളില്‍നിന്നാണ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലയിക്കലിലെ പോലീസ് അതിക്രമത്തിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നും ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അയ്യപ്പഭക്തന്റെ മരണം; പത്തനംതിട്ടയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി