
അയോധ്യ വിധി തൃപ്തികരമാകാതെ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ വിധിയെ ബഹുമാനിക്കുന്നുവെന്നും മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. മസ്ജിദ് നിര്‍മിക്കാനായി പകരം അഞ്ച്ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിടുകയുണ്ടായി. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ്.
