അയോധ്യ വിധിയില്‍ പ്രശ്ന ബാധിത മേഖലകളില്‍ ഡ്യൂട്ടി; എസ്.പി അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ കണ്ടത് വാട്‌സാപ്പ് ചാറ്റ്; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ വിധിയില്‍ പ്രശ്ന ബാധിത മേഖലകളില്‍ ഡ്യൂട്ടി; എസ്.പി അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ കണ്ടത്  വാട്‌സാപ്പ് ചാറ്റ്; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അയോധ്യ വിധിയില്‍ ഡ്യൂട്ടിക്കിടെ വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അയോധ്യ കേസില്‍ വിധി പറയുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം. സംഘര്‍ഷ ബാധിത മേലകളിലായിരുന്നു ഈ പോലീസുകാരുടെ ഡ്യൂട്ടി. എന്നാല്‍, ജബല്‍പുര്‍ എസ്.പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പോലീസുകാര്‍ വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി.

അയോധ്യ വിധി കണക്കിലെടുത്ത് 2500 പോലീസുകാരെയാണ് ജബല്‍പൂരില്‍ വിവിധ ഭാഗങ്ങളിലായി സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. 25 താത്കാലിക പോലീസ് ഔട്ട്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.

0Shares