കൊച്ചി: ‘അമ്മ സംഘടനയുടെ മനം മാറ്റവും ദിലീപിനെ അനുകൂലിക്കുന്ന നിലപാടും സിനിമാ ലോകത്ത് പുതിയ പൊട്ടിത്തെറിക്ക് കാരണമാകുന്നു. സംഘടനക്കെതിരെ രാഷ്ട്രീയ നേതാക്കളും വനിതാ കമ്മിഷന്‍ അധ്യക്ഷയായും രംഗത്തെത്തുകയും ചെയ്തിരുന്നു. ‘അമ്മ സംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചതിനെ അനുകൂലിച്ചാണ് ഇവരുടെ രംഗപ്രവേശം. അതിനിടെ ‘അമ്മ സംഘടന എന്ത് നിലപാടെടുക്കും എന്നതില്‍ സിനിമാലോകത്തുള്ളവരില്‍ ആശങ്ക തുടരുകയാണ്.
മോഹന്‍ലാല്‍ അധ്യക്ഷ പദവി ഏറ്റടുത്ത ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെയും ചിലരുടെ ഒളിയമ്പ് തുടരുന്നതിനാല്‍ അദ്ദേഹം പദവി ഒഴിയുമോ എന്നതിലും ആശയകുഴപ്പം നിലനില്‍ക്കുന്നു. ഇതിനിടെ നടിമാരെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ‘അമ്മ സംഘടനക്ക് തിരിച്ചടിയാകുമോ എന്നാണ് സംഘടനയിലുള്ളവരുടെ ഭയം. ചില മാധ്യമങ്ങള്‍ സംഘടനക്കെതിരെ രംഗത്തുവരുന്നതും സംഘടനക്ക് തിരിച്ചടിയാകുന്നു.
ഇതിനിടെ ദിലീപിനെ കടന്നാക്രമിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത് വന്നു. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ചെയ്തത് മറക്കാനാകില്ല. ദിലീപ് ധിക്കാരിയാണെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സിനിമാ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണ്. ഇടത് അനുകൂലികളായ മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും സുധാകരന്‍ വ്യക്തമാക്കി.