ഭുവനേശ്വര്‍: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ റാഞ്ചി. ഒഡിഷയിലെ
കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനു വേണ്ടി ഉള്‍ക്കാട്ടില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുഞ്ഞുമായി കുരങ്ങ് മരത്തിലേയ്ക്ക് കയറുന്നത് കണ്ട അമ്മ നിലവിളിച്ച് ആളെക്കൂട്ടിയെങ്കിലും നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കുരങ്ങ് ഉള്‍ക്കാട്ടിലേയ്ക്ക് ഓടി മറഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഉള്‍ക്കാട്ടില്‍ തെരച്ചില്‍ നടത്തി വരികയാണ്.
വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പും പ്രദേശത്ത് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അമ്മയ്ക്കരുകില്‍ ഉറങ്ങിക്കിടന്ന ചോരക്കുഞ്ഞിനെ കുരങ്ങന്‍ റാഞ്ചി; കുഞ്ഞുമായി കുരങ്ങന്‍ കടന്നത് ഉള്‍ക്കാട്ടിലേയ്ക്ക്; പിന്നീട് കുരങ്ങ് ചെയ്തത്