കൊച്ചി: മലയാളികളുടെ ചിരി കൂട്ടുകെട്ടാണ് ധര്‍മ്മജനും രമേശ് പിഷാരടിയും. ഇവര്‍ രണ്ട് പേരും ഇടയ്ക്കിടെ ചില തമാശകള്‍ ഒപ്പിക്കാറുമുണ്ട്. എന്നാല്‍ ഈ അടുത്തിടെ അമേരിക്കയില്‍ ഒപ്പിച്ച ഒരു തമാശയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇവരുടെ വീഡിയോവില്‍ ഇവര്‍ അമേരിക്കന്‍ ജനതയോട് ഭിക്ഷയാചിക്കുന്നതായാണ് കാണുന്നത്.
ഇത് രമേശ് പിഷാരടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്ന പാട്ടാണ് വീഡിയോയുടെ പശ്ചാത്തലം. ഇവര്‍ കൈ നീട്ടിയ ഉടന്‍ അമേരിക്കക്കാരായ ആളുകള്‍ പണം കൊടുക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമാശക്കെന്നോണം പൊതുനിരത്തില്‍ പിച്ചയെടുത്തു; മലയാളികളുടെ ചിരികൂട്ടുകെട്ട് ധര്‍മ്മജനും പിഷാരടിയും, പിന്നീട് സംഭവിച്ചത്