മുംബൈ: ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന് മജിദ് മജീദിയുടെ പുതിയ ചിത്രമായ ‘ഫ്ളോട്ടിംഗ് ഗാര്‍ഡന്‍സില്‍’ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടത്തിയ ലുക് ടെസ്റ്റില്‍ നിന്ന് പ്രശസ്ത ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായി. ലുക്ക് ടെസ്റ്റില്‍ തൃപ്തനല്ലാത്ത മജീദി ദീപികാ പദുക്കോണിനെ നായികയായി പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു
മുംബൈയിലെ ചേരിപ്രദേശത്തെ ഒരു പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ളതാണ് മജീദ് മജീദിയുടെ സിനിമയുടെ കഥാ പ്രമേയം. എന്നാല്‍ ഈ കഥാപാത്രത്തെ വേണ്ട വിധം അഭിനയ മികവിലൂടെ അവതരിപ്പിക്കാന്‍ ദീപികയ്ക്ക് സാധിക്കില്ലെന്നാണ് സംവിധായകന്റെ വിലയിരുത്തല്‍.
ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റിന് ദീപിക വിധേയയാപ്പോള്‍ അത് ഒട്ടും തൃപ്തികരമല്ലെന്നാണ് സംവിധായകന് നിരീക്ഷിച്ചത്. ഇതേ തുടടര്‍ന്നാണ് ലോക പ്രശസ്തനായ ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ ഫ്ളോട്ടിംഗ് ഗാര്‍ഡന്‍സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ദീപികയ്ക്ക് നഷ്ടമായത്. ഈ സംഭവം ദീപികയില്‍ ഏറെ നിരാശയും ദുഖവും ഉളവാക്കിയിരിക്കുകയാണ്. ഇന്ത്യ പശ്ചാത്തലമാകുന്ന ഈ സിനിമയില്‍ പ്രമുഖ നടന് ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് കദീറാണ് നായകാകഥാപാത്രമായി വേഷമിടുന്നത്. നായകന്റെ സഹോദരിയുടെ വേഷമായിരുന്നു ദീപിക അവതരിപ്പിക്കേണ്ടിയിരുന്നത്.