അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്; അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല: അനുമോള്‍..ഉടലാഴങ്ങള്‍ സംസാരിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്; അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല: അനുമോള്‍..ഉടലാഴങ്ങള്‍ സംസാരിക്കുന്നത്


ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ മണി ഒരു ദശാബ്ദത്തിനിപ്പുറം സിനിമയിലേക്ക് മടങ്ങി വരുന്നത് അനുമോള്‍ക്ക് ഒപ്പമാണ്. ആദിവാസിയായ മണിയെ ആണോ നായകനാക്കാന്‍ കിട്ടിയത് എന്ന സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്; അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല: മണിയെ പരിഹസിച്ചയാള്‍ക്ക് അനുമോളിന്റെ ചുട്ടമറുപടി ഇങ്ങിനെയായിരുന്നു.

ഉണ്ണികൃഷ്ണൺ ആവല സംവിധാനം ചെയ്ത് ഡോക്ടേഴ്സ് ഡിലൈമയാണ് ഉടലാഴം നിർമ്മിക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുഹമ്മദ് അബ്ദുൾ റഷീദാണ് ക്യാമറ.

0Shares