അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ സമര്‍പ്പിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ സമര്‍പ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഒ.ഇ.സി. (മറ്റര്‍ഹ വിഭാഗം) വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ അടിയന്തിരമായി സമര്‍പ്പിക്കണം.

ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലേക്ക് അപേക്ഷകളുടെ ഹാര്‍ഡ് കോപ്പി ഹാജരാക്കണം. സര്‍ക്കാര്‍, എയ്ഡഡ്,സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന എസ്.ഇ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ അപേക്ഷയും ഇതേപ്രകാരം സമര്‍പ്പിക്കണമെന്നും സർക്കാരിൽനിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നു.

0Shares