അധികാരം ഉറപ്പിക്കാന്‍ വേണ്ടി സേനയെ ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല: പ്രിയങ്ക ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing അധികാരം ഉറപ്പിക്കാന്‍ വേണ്ടി സേനയെ ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല: പ്രിയങ്ക ഗാന്ധി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. അധികാരം ഉറപ്പിക്കുന്നതിനും ഭരിക്കുന്നതിനും ഓരോ തവണ സേനയെ ഉപയോഗിക്കുമ്പോള്‍, ഓരോ തവണ അടിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍, ഓരോ തവണയും ജനങ്ങളെ ചുമരിലേക്ക് തള്ളുമ്പോള്‍, അവര്‍ കൂടുതല്‍ ശക്തരാവുന്നു, അവര്‍ ശക്തിനേടുകയും അവരുടെ വാക്കുകള്‍ക്ക് ശബ്ദം കൂടുകയും ചെയ്യും എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.എം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും ദല്‍ഹിയില്‍ അറസ്റ്റിലായി. റെഡ് ഫോര്‍ട്ടിന് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

0Shares