അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്; മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ യുവതിയുടെ സമരം

  • Post category:news
  • Reading time:1 min read
You are currently viewing അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്; മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ യുവതിയുടെ സമരം

ന്യൂഡല്‍ഹി:മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ യുവതിയുടെ സമരം. അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്, ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിനു മുന്നില്‍ കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുന്നത്.

വിവാഹമോചിതയായായ ഓംശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി വെളിപ്പെടുത്തുന്നു. ജന്ദര്‍ മന്ദറില്‍നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തില്‍ ശാന്തി ആശങ്ക രേഖപ്പെടുത്തുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി തന്നെക്കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തി സമരം ആരംഭിച്ചത്. തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു.

 

0Shares