തിരുവനന്തപുരം: പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിലാണ് മാറ്റമുണ്ടാവുക.
എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന് മുമ്പ് ഡിഗ്രിയുടെയും May 30 ന് മുമ്പ് പി.ജി പരീക്ഷയുടേയും യുടെയും ഫലം പ്രസിദ്ധീകരിക്കും. ഒരു സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോകുമ്പോൾ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.