
വാഷിങ്ടണ്‍: മസാച്യുസെറ്റസിലെ മേഴ്സി മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ മാവിസ് വാന്‍സിക് എന്ന 53 കാരിയെ മലയാളികള്‍ അറിഞ്ഞിരിക്കണം. ലോട്ടറി അടിച്ചിട്ട് ജോലി രാജിവെക്കാനും, പണിയെടുക്കാതെ ജീവിക്കാനും ഒരു ആവറേജ് മലയാളി ഏതെങ്കിലും സമയത്ത് സ്വപ്നം കണ്ടിരിക്കും. അത് കൃത്യമായി മുതലാക്കിയ സംഭാഷണമാണ് നടന്‍ ഇന്നസെന്റിന്റെ ‘അടിച്ചു മോളെ’ എന്ന പ്രശസ്തമായ സിനിമാ ഡയലോഗ്. ഇപ്പോഴിതാ, മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ മാവിസ് വാന്‍സിക് സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 758.7 മില്ല്യണ്‍ ഡോളര്‍(ഏകദേശം 48,000 കോടിയിലധികം രൂപ)ആണ്.

ഒരു വ്യക്തിക്കു മാത്രമായി ഇത്ര വലിയ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നതും ഇത് ആദ്യമായാണ്. രണ്ട് രീതിയില്‍ സമ്മാനത്തുക കൈപ്പറ്റാം. ഒന്നുകില്‍ 30 വര്‍ഷം കൊണ്ട് മാവിസിന് തുക പിന്‍വലിക്കാം. അല്ലെങ്കില്‍ നികുതി പിടിച്ചതിനു ശേഷമുള്ള തുകയായ 480.5 മില്യന്‍ ഡോളര്‍ ഒറ്റയടിക്കും പിന്‍വലിക്കാം. ചിക്കോപ്പിയിലെ ഒരു കടയില്‍നിന്നും കുടുംബാംഗങ്ങളുടെ ജന്മദിനത്തീയതികള്‍ വരുന്ന ടിക്കറ്റാണ് മാവിസ് തിരഞ്ഞെടുത്തത്.
