അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് തൊഴിലാളികൾ.

കേന്ദ്രത്തില്‍നിന്ന് 1200 കോടി രൂപയാണ് ലഭിക്കാനുള്ളത്. കൂലി മുടങ്ങിയാൽ കേരളത്തിലെ 15 ലക്ഷം തൊഴിലാളികള്‍ ദുരിതത്തിലാണ്. മുഖ്യമന്ത്രി പലതവണ കത്തെഴുതിയിട്ടും കേന്ദ്രം മറുപടി നല്‍കിയില്ല എന്നാണ് സർക്കാർ വാദം.

0Shares