അഞ്ചുവര്‍ഷമായി വാടക നല്‍കാന്‍ കഴിഞ്ഞില്ല, സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ചുവര്‍ഷമായി വാടക നല്‍കാന്‍ കഴിഞ്ഞില്ല, സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി

ചെന്നൈ: തമിഴ്നാടിന്റെ ആവേശമായ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്‌കൂള്‍ അധികൃതര്‍ അടച്ചുപൂട്ടി. അഞ്ചുവര്‍ഷമായി വാടക നല്‍കാത്തതിനാലാണ് ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് സ്‌കൂള്‍ അടച്ചു പൂട്ടിയതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്ത കേട്ട് തമിഴ് സിനിമാലോകവും ആരാധകരും ഇപ്പോള്‍ അമ്പരപ്പിലാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് രജനീകാന്ത്. മക്കള്‍ രണ്ടും സംവിധായകരും മരുമകന്‍ പ്രശസ്തനായ നടനുമാണ്. ഇങ്ങനെയൊരു കുടുംബത്തിന്റെ കീഴില്‍ നടത്തുന്ന സ്‌കൂള്‍ അഞ്ച് വര്‍ഷത്തെ വാടക കൊടുത്തില്ലെന്ന കാരണത്താല്‍ അടച്ചു പൂട്ടിയെന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെ ക്ലാസുകളുള്ള ആശ്രമം മെട്രിക്കുലേഷന്‍ സ്‌കൂളാണ് ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ സ്‌കൂള്‍ പൂട്ടിച്ചത്. രജനീകാന്തിന്റെ ഭാര്യ ലതാ രാജനീകാന്താണ് സ്‌കൂള്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാടകക്കുടിശ്ശിക നല്‍കിയിട്ടില്ലെന്നും ഇത് പത്ത് കോടിയോളം രൂപയോളം വരുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്ഥലമുടമ സ്‌കൂള്‍ ഗെയ്റ്റ് പൂട്ടി താക്കോലും കൊണ്ട് പോവുകയായിരുന്നു. സ്‌കൂള്‍ അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മുന്നൂറോളം കുട്ടികളെ വേലച്ചേരിയിലുള്ള സ്‌കൂളിലേക്ക് മാറ്റി. അതേ സമയം ഇത് വ്യാജ വാര്‍ത്തയാണെന്നും വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് മെട്രിക്കുലേഷന്‍ സ്‌കൂള്‍ അധികൃതര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇത്തരം വ്യാജ സന്ദേശം നല്‍കിയതിന് സ്ഥലമുടമയ്ക്കെതിരെ കേസ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാധ്യമങ്ങളും പൊതുജനങ്ങളും വാസ്തവം മനസ്സിലാക്കണമെന്നും സ്‌കൂള്‍ മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.

 

 

0Shares