ഹൈസ്‌ക്കൂളുകളില്‍ പഠിക്കുന്ന നിരവധി പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയ വഴി ചതിക്കുഴിയിലാക്കി; യുവാവ് കണ്ണൂരില്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹൈസ്‌ക്കൂളുകളില്‍ പഠിക്കുന്ന നിരവധി പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയ വഴി ചതിക്കുഴിയിലാക്കി; യുവാവ് കണ്ണൂരില്‍ പിടിയില്‍

ചെറുപ്പക്കാര്‍ക്കിടയില്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനം ചെറുതൊന്നുമല്ല. ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികള്‍ ചതിക്കുഴിയില്‍ വീഴുന്നത് സാധാരണവുമാണ്. ഇവിടെ അമ്പതോളം പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയ വഴി കുടുക്കിയ യുവാവിനെ പോലീസ് പിടികൂടി. ഷെയര്‍ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടികലെ വശത്താക്കുന്നത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസുമുണ്ട്. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൊയ്യം സ്വദേസി എ.വി അബ്ദുല്‍ വാഹിദാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 20നാണ് ഒരു പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.


കൊളത്തൂരിലെ റബ്ബര്‍ തോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിക്കുകയായിരുന്നു. ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളില്‍ പോകാന്‍ ബസ് കാത്തിരിക്കുന്നതിനിടെ പലതും പറഞ്ഞ് വശത്താക്കി കൊണ്ടുപോയത്. മറ്റൊരു പേരിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുമായി ഇടപഴകിയത്. പോലീസ് സൈബര്‍ സെല്‍ വഴിയാണ് ഇയാള്‍ വാഹിദ് ആണെന്ന് കണ്ടെത്തിയത്.

ഇയാളുടെ വലയില്‍ 46 പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഹൈസ്‌ക്കൂളുകളില്‍ പഠിക്കുന്ന ചെറിയ പെണ്‍കുട്ടികളുമായാണ് ഇയാള്‍ ചാറ്റ് ചെയ്യുന്നത്. ചില പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഇയാളുടെ കൈകളിലുണ്ട്.

0Shares