Categories
സൗദി പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാകും.
Trending News

Also Read
റിയാദ്: സൗദിയില്‍ വൈകാതെ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിരോധിക്കും. പ്ലാസ്റ്റിക്ക്, ടിന്‍, നൈയ്‌ലോണ്‍ ഷീറ്റ് എന്നിവയില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള നിയമാവലി ഉടന്‍ പുറത്തിറക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പാക്കിങ് വസ്തുക്കളുടെ ദൂഷ്യത്തെക്കുറിച്ച് പഠിക്കാന്‍ തദ്ദേശഭരണ മന്ത്രാലയം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഗോളാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതിന്റെയും ഉപഭോക്താക്കളുടെ ആരോഗ്യം പരിഗണിച്ചുമാണ് ഈ നീക്കം. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ബേക്കറികള്‍ എന്നിവ ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട രീതിയുമായി ബന്ധപ്പെട്ട നിയമാവലിയും താമസിയാതെ പുറത്തിറക്കും. പ്ലാസ്റ്റിക്കിന് പകരം പാക്കിങിന് അവലംബിക്കാവുന്ന വസ്തുക്കളെക്കുറിച്ച് ഇതില്‍ നിര്‍ദ്ദേശമുണ്ടാകും.
ഖുബ്‌സ് (റൊട്ടി) നിര്‍മ്മാണ ബേക്കറികള്‍ പ്ലാസ്റ്റിക്കിന് പകരം കടലാസ് കവറുകള്‍ ഉപയോഗിക്കണമെന്നാണ് പഠനസംഘത്തിന്റെ നിര്‍ദ്ദേശം. തദ്ദേശവകുപ്പിന് പുറമെ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മന്ത്രാലയങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു. രാജ്യത്തുടനീളം പ്ലാസ്റ്റിക്ക് നിരോധനം പടിപടിയായാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
Sorry, there was a YouTube error.