Categories
സൗദിയില്‍ 25 കണ്ടൈനര്‍ പഴകിയ കോഴിയിറച്ചി പിടികൂടി.
Trending News

Also Read
സൗദി: വില്‍പ്പനയ്ക്ക് കൊണ്ടു പോകുന്ന ലക്ഷക്കണക്കിന് കിലോ പഴകിയ കോഴി ഇറച്ചികള്‍ പിടികൂടി. സൗദിയിലെ ബുറൈദയില്‍ വച്ചാണ് പഴകിയ കോഴിയിറച്ചിയുടെ വന്‍ശേഖരം പിടികൂടിയത്. വില്‍പ്പന നടത്താനായി മക്ക-മദീന ഭാഗത്തേക്ക് കൊണ്ടുപോകുന്ന 25 കണ്ടൈനുകളാണ് പിടിച്ചെടുത്തത്.
ഗുണനിലവാരമില്ലാത്തതും കാലാവധി തീര്‍ന്നതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് സൗദിയില്‍ സ്വീകരിച്ചുവരുന്നത്. അതിനാല്‍ വിതരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷിക്കന്‍ ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശാല്‍ രാജകുമാരന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറേറ്റ്, നഗരസഭ, കൃഷി മന്ത്രാലയം, ആരോഗ്യ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയതാണ് കമ്മിറ്റി.
Sorry, there was a YouTube error.