
മലയാള സിനിമയിൽ വില്ലനായി അവതരിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അതുല്യ നടനാണ് മോഹൻലാൽ.നാലു പതിറ്റാണ്ടിനിപ്പുറവും നായകനായി തിളങ്ങുന്ന താരത്തിനെ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിട്ടുള്ള ആരോടെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും മറുപടി. ഏയ് ഓട്ടോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് എല്ലാദിവസവും രാവിലെ ഏഴുമണിക്കാണ് ആരംഭിക്കുന്നത്.

അതിനാല്‍ത്തന്നെ പ്രൊഡക്ഷന്‍ ടീമിനോട് മോഹന്‍ലാല്‍ രാവിലെ ആറുമണിക്ക് തനിക്ക് പ്രഭാത ഭക്ഷണം കിട്ടണം എന്ന നിബന്ധന വെച്ചു.അതും ഗോതമ്പ് പുട്ട് മാത്രം. ആദ്യത്തെ രണ്ട് ദിവസം എല്ലാം അദ്ദേഹത്തിന്‍റെ നിര്‍ദേശം പോലെ നടന്നെങ്കിലും മൂന്നാമത്തെ ദിവസം മുതല്‍ സമയം തെറ്റി. അതോടെ മോഹന്‍ലാല്‍ പ്രഭാത ഭക്ഷണം തന്നെ ഉപേക്ഷിച്ചു.
ഈ സംഭവം നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജു അറിയുകയും മോഹന്‍ലാലിനോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. അക്കാര്യം തന്നില്‍ ദേഷ്യം ഉണ്ടാക്കിയെന്നും അതിന് കണക്ക് തീര്‍ക്കേണ്ടത് ഒന്നുകില്‍ ഭക്ഷണം കൊണ്ടുവരുന്നയാളോടോ അല്ലെങ്കില്‍ നിര്‍മ്മാതാവിനോടോയാണ്. അത് സെറ്റില്‍ മുഷിച്ചിലുണ്ടാക്കും അതിനാലാണ് സ്വയം ശിക്ഷിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ലാല്‍ നല്‍കിയ മറുപടി.
