Categories
സ്ഥാനപതിയെ വധിച്ചത് സിറിയയില്‍ നിന്ന് റഷ്യയയെ അകറ്റാൻ: വ്ലാഡിമിർ പുടിൻ.
Trending News




Also Read
മോസ്കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ കൊല ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളമാക്കാനുള്ള പ്രകോപനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സിറിയന്‍ വിഷയത്തിൽ പ്രശ്‌ന പരിഹാരം തേടുന്ന റഷ്യൻ ശ്രമങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ഇങ്ങനെയൊരു നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
അങ്കാറയില്‍ ചിത്രകലാ പ്രദർശനഹാളിലാണ് ആക്രമണം നടന്നത്. ചിത്രകലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുകയായിരുന്ന റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിനെ അക്രമി വെടിവെച്ചുകൊല്ലുകയായിരുന്നു.
അക്രമിയുടെ പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ റഷ്യന്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റഷ്യയില്‍ നിന്നുള്ള അന്വേഷണസംഘം ഉടന്‍ അങ്കാറയിലേക്ക് പുറപ്പെടുമെന്നും പുടിൻ വ്യക്തമാക്കി.
Sorry, there was a YouTube error.