വിവാഹ സല്‍ക്കാര ചടങ്ങില്‍ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് സവര്‍ണജാതിക്കാര്‍ ദളിതനെ തല്ലിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ സല്‍ക്കാര ചടങ്ങില്‍ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് സവര്‍ണജാതിക്കാര്‍ ദളിതനെ തല്ലിക്കൊന്നു

രാജ്യത്ത് ജാതി-മത ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരോട് കാട്ടുന്ന അനിഷ്ടം കൊലപാതകത്തിലേക്കെത്തിക്കുന്നു. ഇവിടെ വിവാഹ സല്‍ക്കാരത്തിനിടെ ദളിത് യുവാവ് കൊല്ലപ്പെട്ടു. സവര്‍ണജാതിക്കരുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദളിതന്‍ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുകയുണ്ടായി. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന വിവാഹ സല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത ജിതേന്ദ്രയെന്ന ആളാണ് ആക്രമിക്കപ്പെട്ടത്.

തങ്ങള്‍ക്ക് മുന്നിലിരുന്ന് ദളിതന്‍ ഭക്ഷണം കഴിച്ചതാണ് സവര്‍ണ്ണ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. ആക്രമണത്തിനിരയായി മാരകമായി പരിക്കേറ്റ ജിതേന്ദ്രയെ ഡറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സവര്‍ണ്ണ സമുദായാംഗങ്ങളായ ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഹര്‍ബ്ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരം കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

0Shares